Monday, July 7, 2008

ഇന്നത്തെ ഫാഷന്‍ ടിപ് : മനുഷ്യത്വം

അനാഥത്വം , വാര്‍ദ്ധക്യം , പട്ടിണി ഇതൊന്നും ഒരു കുറ്റമോ കുറവോ അല്ല. സമൂഹത്തിന്റെ നെറികേടും കണ്ണടയ്ക്കലും വഴി സമൂഹത്തിനു തന്നെ ലഭിച്ച പാരിതോഷികം , ആര്‍ക്കും വേണ്ടാത്ത പാര്തിതോഷികങ്ങള്‍ .

അച്ചന്റെയും അമ്മയുടെയും കയ്യില്‍ തൂങ്ങി കളിച്ചു നടക്കുന്ന കൂട്ടുകാരനെ കാണുമ്പോള്‍ , ആരുമില്ലാത്തവനു തോന്നുന്ന വികാരമെന്തായിരിക്കും .??

മക്കളെ വളര്‍ത്തി , സ്നേഹവും വാല്‍സല്യവും വാരിക്കോരി നല്‍കി അവരെ നല്ല നിലയില്‍ എത്തിച്ച അച്ചനമ്മമാരെ വൃദ്ധസദനത്തില്‍ എത്തിച്ച മക്കളുള്ള അച്ചനമ്മമാര്‍ക്ക് തോന്നുന്ന വികാരമെന്തായിരിക്കും .?

രോഗവും പട്ടിണിയും മൂലം കടത്തിണ്ണയില്‍ കിടന്നുറങ്ങേണ്ടി വരുന്നവന്റെ മനസ്സില്‍ എന്തായിരിക്കും .?

എനിക്കെന്തെങ്കിലും ചെയ്യണം . ആ കുരുന്നുകള്‍ക്ക് വേണ്ടി, ആ അച്ചനമ്മമാര്‍ക്ക് വേണ്ടി , ആ പാവങ്ങള്‍ക്ക് വേണ്ടി...

എന്റെ പ്രിയ ബ്ളോഗ് സഹോദരങ്ങളേ, എന്നാല്‍ കഴിയുന്ന രീതിയില്‍ ചെയ്ത പാപങ്ങള്‍ക്ക് പരിഹാരം എന്ന നിലയിലോ, എന്തുമായിക്കോട്ടെ, ഞാന്‍ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തു തുടങ്ങിയിരിക്കുന്നു. ഇതിന്റെ ഭാഗമായി എന്റെ തന്നെ വീടിനു സമീപമുള്ള പഠിക്കാന്‍ മിടുക്കരും എന്നാലതിനു സാഹചര്യം ഇല്ലാത്തവരുമായ കുട്ടികളില്‍ ഒരാളുടെ പത്താം ക്ലാസ്സ് പഠനത്തിനുള്ള ചിലവ് വാര്‍ഷികാടിസ്ഥാനത്തില്‍ ഞാന്‍ വഹിക്കുന്നു. അങനെയുള്ളവര്‍ക്ക് വീണ്ടും എന്തെങ്കിലും ചെയ്യണം എന്ന ഒരു ദുരാഗ്രാഹം തോന്നിയതു കൊണ്ട് ഇങ്ങനെ ഒരു ബ്ളോഗ് തുടങ്ങാമെന്നു കരുതി.

എന്റെ പ്രിയ സഹോദരങ്ങളെ, നിങ്ങള്‍കാര്‍ക്കെങ്കിലും അങ്ങനെ സഹായിക്കണം എന്നുണ്ടെങ്കില്‍ അതിനു വേണ്ടി ആരെ സമീപിക്കണം എന്നും അവരുടെ വിലാസം , ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ക്കായി നിങ്ങള്‍ക്ക് ഈ ബ്ളോഗ് ഉപയോഗപ്പെടുത്താവുന്നതാണ്. അടുത്ത പോസ്റ്റില്‍ നിങ്ങള്‍ക്കാവശ്യമെങ്കില്‍ ഈ വിവരങ്ങള്‍ ലഭ്യമാകും
.
ഇതിന്റെ പെട്ടെന്നുണ്ടായ തിരിച്ചറിവായോ അല്ലെങ്കില്‍ നാലാളുടെ മുന്നില്‍ കേമനാകാന്‍ വേണ്ടിയുള്ള കപട ശ്രമമായോ വിലയിരുത്താം .

നല്ലത് ചെയ്യാന്‍ നാമൊരിക്കലും താമസിക്കില്ല എന്ന വിശ്വാസത്തോടെ നിര്‍ത്തുന്നു.

No comments: